കേരളത്തില്‍ വിലയില്ലാത്തത് ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് മാത്രം :സുധീഷ് കടന്നപ്പള്ളി.
പുതുപ്പള്ളി: കേരളത്തില്‍ വിലകയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിനിക്കുമ്പോഴും വിലകയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല, ഇവിടെ വിലഇല്ലാത്ത ഏക സാധനം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാത്രമാണെന്ന് കെ എസ് വൈ എഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി.
വികസനം പറഞ്ഞു തിരഞ്ഞെടുപ്പ് നേരിടുന്ന പുതുപ്പള്ളിയില്‍ ചാണ്ടിഉമ്മന് ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്തു ദിവസമായി സ്ക്വാഡ് പ്രവര്‍ത്തനവുമായി സി എം പി പ്രവര്‍ത്തകര്‍ പുതുപ്പള്ളി മണ്ഡലത്തില്‍ സജീവമാണ്.
സെപ്റ്റംബര്‍ 1 ന് മണ്ഡലത്തില്‍ കെ എസ് വൈ എഫിന്റെ അഭ്യമുഖ്യത്തില്‍ ബൈക്ക് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.
മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുധീഷ് നടത്തിയ തീപ്പൊരി പ്രസംഗം നിരവധിപേരെ ആകര്‍ഷിച്ചു.
കടന്നപ്പള്ളിയുടെ മണ്ണില്‍ നിന്നും കടന്നപ്പള്ളി രാമചന്ദ്രനും കെ.സി.വേണുഗോപാലിനും ശേഷം ഉയര്‍ന്നുവന്ന യുവ സംസ്ഥാനനേതാവിന് വലിയ സ്വീകാര്യതയാണ് മണ്ഡലത്തില്‍ ലഭിച്ചുവരുന്നത്.
