ബസില്‍ നിന്ന് പുതുശ്ശേരി മദ്യം പിടികൂടി.

തളിപ്പറമ്പ്: പുതുസ്സേരി മദ്യവുമായി ബസില്‍ യാത്രചെയ്ത ആളെ പോലീസ് അറസ്റ്റ് ചെയ്തു.

ചെങ്ങളായി ചേരന്‍കുന്ന് പള്ളിക്ക് സമീപത്തെ ഒറ്റമല വീട്ടില്‍ ഒ.വിജയകുമാര്‍ നായ്ക്ക് എന്ന വിനുവിനെയാണ്(54) തളിപ്പറമ്പ് എസ്.ഐ പി.റഫീക്ക് അറസ്റ്റ് ചെയ്തത്.

ഇന്ന് വൈകുന്നേരം 4.40 ന് തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലെത്തിയ കെ.എല്‍.13-എ.എച്ച് 800 നമ്പര്‍ ത്രയംബകം ബസില്‍ വെച്ചാണ് രണ്ടര ലിറ്റര്‍ മദ്യവുമായി ഇയാള്‍ പിടിയിലായത്.

പുതുശ്ശേരി സംസ്ഥാനത്ത് മാത്രം ഉപയോഗിക്കാന്‍ അംഗീകാരമുള്ള മദ്യമാണ് പോലീസ് പിടികൂടിയത്.