പുതുശേരി വക്കന്‍ പിടിയില്‍. 10 ലിറ്റര്‍ ചാരായവും-
ഇരിട്ടി: മലയോരത്തെ കുപ്രസിദ്ധ മദ്യവില്പനക്കാരന്‍ വര്‍ഗീസ് എന്ന വക്കനെ ഇന്ന് പുലര്‍ച്ചെ കലാങ്കിടൗണില്‍ വെച്ച് 10 ലിറ്റര്‍ ചാരായം സഹിതം ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.രജിത്തും സംഘവും പിടികൂടി.

വക്കനെ എക്‌സൈസ് സംഘം ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു.
പുലര്‍ച്ചെ കാലാങ്കി വനാതിര്‍ത്തിയില്‍ തമ്പടിച്ച ഇരിട്ടി എക്‌സൈസ് സംഘം കാലാങ്കിടൗണില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
ലോക്ഡൗണ്‍ കാലത്ത് കാറില്‍ കര്‍ണാടക മദ്യം കടത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതിയുടെ പേരില്‍ എക്‌സൈസിന്റെയും പോലീസിന്റെയും നിരവധി അബ്കാരി കേസുകള്‍നിലവിലുണ്ട്.
മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
എക്‌സൈസ് സംഘത്തില്‍ പ്രിവെന്റ്റീവ് ഓഫീസര്‍ പി.സി.വാസുദേവന്‍, പ്രിവെന്റ്റീവ് ഓഫീസര്‍ (ഗ്രേഡ്) കെ.എന്‍.രവി,
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ.ബിജു, സുരേഷ് പുല്‍പറമ്പില്‍, പി.ആദര്‍ശ് എന്നിവരും ഉണ്ടായിരുന്നു.
