പി.വി.കൃഷ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു. എ.ഡി.സാബൂസ് ഉദ്ഘാടനം ചെയ്തു.

പരിയാരം: പരിയാരം മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് പി വി കൃഷ്ണന്റെ എട്ടാം ചരമവാര്‍ഷിക ദിനാചരണം നടന്നു.

പരിയാരം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ഡി.സാബുസ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് പി.വി.സജീവന്‍ അധ്യക്ഷത വഹിച്ചു.

കര്‍ഷകര്‍ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഐ.വി.കുഞ്ഞിരാമന്‍, വി.വി.സി.ബാലന്‍, ബി.ജെ.ജീതിന്‍, ഇ.വിജയന്‍ മാസ്റ്റര്‍, പി.വി ഗോപാലന്‍,

കെ.ബി. സൈമണ്‍, പ്രസന്നന്‍ കാവിന്‍ചാല്‍, പ്രജിത് റോഷന്‍, കെ.വി.സുരാഗ്, പി.വി.ദിനേശന്‍, വി.കുഞ്ഞപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.