ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയിലെ ഏക്കാലത്തെയും മഹാനായ നേതാവ്-കെ.പി.കുഞ്ഞിക്കണ്ണന്‍.
തളിപ്പറമ്പ്: ആധുനിക ഇന്ത്യയുടെ നിര്‍മിതി നടത്തിയത് ലോകത്തെ എക്കാലത്തെയും മഹാനായ നേതാവും പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് മുന്‍ എം എല്‍ എ കെ.പി.കുഞ്ഞിക്കണ്ണന്‍.
ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഇന്ത്യക്ക് അസ്ഥിവാരമിട്ട് ശാസ്ത്രസാങ്കേതികരംഗത്ത് മുന്നേറ്റം ഉണ്ടാക്കി കൃഷിയും വ്യവസായവും പുണരുജ്ജീവിപ്പിച്ചും വിദ്യാഭ്യാസരംഗത്തു വികാസം ഉണ്ടാക്കിയും അദ്ദേഹം രാഷ്ട്രത്തെ കെട്ടിപ്പടുത്തു. പുതിയ തലമുറ ഇത് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരേതനായ കോണ്‍ഗ്രസ് നേതാവ് പി.വി. കൃഷ്ണന്റെ എട്ടാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെളളാവില്‍ പി.വി. കൃഷ്ണന്‍ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഇ.ടി.രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു.
രാജീവന്‍ കപ്പച്ചേരി, പി.കെ.സരസ്വതി, പി.സുഖദേവന്‍, പി.വി.ഗോപാലന്‍, വി.സി.നാരായണന്‍, എം.രാജനാരായണന്‍ എന്നിവര്‍ സംസാരിച്ചു.
പി.വി.നാരായണന്‍ കുട്ടി സ്വാഗതവും രാജീവന്‍ വെള്ളാവ് നന്ദിയും പറഞ്ഞു.