പി.വി.രാധാമണിക്ക് ബെസ്റ്റ് അങ്കണവാടി ഹെല്‍പ്പര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്.

തളിപ്പറമ്പ്: സംസ്ഥാനത്തെ ബെസ്റ്റ് അങ്കണവാടി ഹെല്‍പ്പര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പി.വി.രാധാമണിക്ക്.

2023-24 സാമ്പത്തിക വര്‍ഷത്തെ അവാര്‍ഡാണ് തളിപ്പറമ്പ് ഐ.സി.ഡി.എസ ഓഫീസിന് കീഴിലെ

കുറുമാത്തൂര്‍പഞ്ചായത്തിലെ ചവനപ്പുഴ അങ്കണവാടിയിലെ ഹെല്‍പ്പറായ രാധാമണിക്ക് ലഭിച്ചത്.

ചവനപ്പുഴയിലെ പരേതരായ എ.കെ.രാമന്‍നായരുടെയും പരിയാരന്‍ വീട്ടില്‍പാറുഅമ്മയുടെയും മകളാണ്.

ഭര്‍ത്താവ്: കിഷോര്‍.