ചെപ്പിനൂലിലെ പി.വി.ശ്രീധരന്‍(61) നിര്യാതനായി.
തളിപ്പറമ്പ്: മുയ്യം ചെപ്പിനൂല്‍ മംഗള കറിപ്പൊടി കമ്പനിക്ക് സമീപത്തെ പി.വി.ശ്രീധരന്‍(61) നിര്യാതനായി.

പരിയാരം സഹകരണ കാന്റീനിലെ ജീവനക്കാരനാണ്.
സംസ്‌ക്കാരം നാളെ രാവിലെ 9 ന് വരഡൂല്‍ സമുദായ ശ്മശാനത്തില്‍.
ചെറിയൂരിലെ പരേതരായ തേണങ്കോട് കരുണാകരന്‍ നമ്പ്യാരുടെയും പുല്ലായിക്കൊടി കല്യാണിയമ്മയുടെയും മകനാണ്.
ഭാര്യ: സി.കെ.ലളിത(കാര്‍ഡിയോളജി വിഭാഗം, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്).
മക്കള്‍: രാഹുല്‍(ദുബായ്), രഹിത(അബുദാബി).
മരുമക്കള്‍: സനീഷ്(അബുദാബി), നമിത(ദുബായ്).
സഹോദരങ്ങള്‍:ഗൗരി,
ഭാര്‍ഗവി, മീനാക്ഷി, പത്മിനി.
