കണ്ണില്ലാത്ത ക്രൂരത-വീട്ടമ്മയുടെ നൂറോളം വളര്‍ത്തുകാടകളെ കൊന്നു-നൂറെണ്ണത്തെ കാണാതായി-
ഇരിട്ടി: വീട്ടമ്മയുടെ നൂറോളം വളര്‍ത്തുകാടക്കോഴികളെ അജ്ഞാതന്‍ കൊന്നു, നൂറെണ്ണത്തെ കാണാതായി.
കീഴൂര്‍ക്കുന്നിലെ രാധാമണിയുടെ വളര്‍ത്തുന്ന കാടക്കോഴികളെയാണ് കൊന്നത്.
വീട്ടിലെ കൂട്ടില്‍ വളര്‍ത്തുന്ന നൂറിലേറെ കാടകളെയാണ് കൊന്നത്.
ഇന്ന് രാവിലെയോടെ സംഭവം ശ്രദ്ധയില്‍പെട്ടത്. കൂടിന്റെ പൂട്ട് പൊളിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഇരിട്ടി പോലീസില്‍ പരാതി നല്‍കി. വീടിന്റെ പരിസരങ്ങളിലെല്ലാം കാടകളെ കൊന്നിട്ട നിലയിലാണ്.
