ക്വാറികള്‍ക്ക് അനുമതിനല്‍കുന്നതിനെതിരെ താലൂക്ക് വികസനസമിതി യോഗത്തില്‍ വിമര്‍ശനവുമായി ബേബി ഓടംപള്ളില്‍.

തളിപ്പറമ്പ്: നടുവില്‍ ഗ്രാമപഞ്ചായത്തില്‍ ക്വാറികള്‍ക്ക് അനുമതിനല്‍കുന്ന കാര്യത്തില്‍ റവന്യൂ വകുപ്പിന്റെ ഇടപെടല്‍ സത്യസന്ധമാവണമെന്ന് നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍ ആവശ്യപ്പെട്ടു.

പാത്തന്‍പാറയിലെ ക്വാറി അടച്ചുപൂട്ടിയത് ഉള്‍പ്പെടെയുള്ള പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് എന്‍.ഒ.സി നല്‍കിയില്ലെങ്കിലും എല്ലാ കടമ്പകളും കടന്ന് ഏകജാലകസംവിധാനം ഉപയോഗപ്പെടുത്തിയാണ് ഒട്ടുമിക്കവാറും ക്വാറികള്‍ പ്രവര്‍ത്തനം തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാത്തപക്ഷം വരാന്‍പോകുന്ന കാലവര്‍ഷത്തില്‍ ജനങ്ങള്‍ ഈ ദുരന്തത്തിന്റെ ഇരകളായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകുമെന്ന് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി അറിയിച്ചു.