ക്വാറി ഹൈക്കോടതി ഇടപെട്ട് പൂട്ടിച്ചു-
പരിയാരം: ക്വാറിയുടെ പ്രവര്‍ത്തനം ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെപ്പിച്ചു.
പാണപ്പുഴ വില്ലേജിലെ ഇരൂളിനടുത്തുള്ള വെള്ളരിയാനത്തെ കുറുമുണ്ടയില്‍ എസ്റ്റേറ്റില്‍ ഉള്‍പ്പെടുന്ന 12 ഏക്കര്‍ ഭൂമിയിലെ
ലാറ്ററൈറ്റ് ഖനനമാണ് ഹൈക്കോടതിയുടെ WP(c)26264/2021(s) നമ്പര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെ നിര്‍ത്തിവെപ്പിച്ചത്.
പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്, കണ്ണൂര്‍ ജിയോളജിസ്റ്റ് പി.എ അജീബ്, അസി.ജിയോളജിസ്റ്റ് ദീപ ദേവദാസ്, പാണപ്പുഴ വില്ലേജ് ഓഫീസര്‍ കെ.അബ്ദുള്‍കരീം,
പരിയാരം എസ്.ഐ കെ.നിബിന്ജോയ്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ കെ.ദിലീപന് എന്നിവര്‍ പ്രവര്‍ത്തനം നിര്ത്തിവെപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തിയിരുന്നു.