Skip to content
തളിപ്പറമ്പ്: എം.ഫാം പരീക്ഷയില്‍ കരിമ്പം സ്വദേശിനിക്ക് ഒന്നാം റാങ്ക്.
കേരള യൂനിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ (KUHS) കീഴിലുള്ള ഫാര്‍മസ്യൂട്ടിക് വിഭാഗത്തിലാണ് റഫുവാന ഇബ്രാഹിം ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
ഇരിങ്ങല്‍ സ്വദേശിയും തളിപ്പറമ്പിലെ ഈസിവാക്ക് സ്ഥാപന ഉടമയുമായ ടി.കെ.ഇബ്രാഹിമിന്റെയും കരിമ്പം ഹിലാല്‍ നഗറിലെ നൂര്‍ജഹാന്റെയും മകളും കരിമ്പത്തെ എ.അബ്ദുള്ളഹാജിയുടെ ചെറു മകളും വ്യാപാരി നേതാവ് വി.താജുദ്ദീന്റെ മരുമകളുമാണ്.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിലാണ് പഠനം നടത്തിയത്.