മര്‍ദ്ദനവും റാഗിങ്ങും സര്‍സയ്യിദ് കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍.

തളിപ്പറമ്പ്: രണ്ട് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിങ്ങിനിരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയായ സീനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍.

തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.എം.എം.സി വിദ്യാര്‍ത്ഥി എം.കെ.ആദില്‍ മുഹമ്മദിനെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.

ഫിബ്രവരി 2 ന് രാത്രി എട്ടിന് സര്‍സയ്യിദ് കോളേജിന്റെ മാലിക് ദീനാര്‍ മെന്‍സ് ഹോസ്റ്റിലിലെ താമസക്കാരായ ടി.മുഹമ്മദ് യാസീന്‍,

എം.പി.മുഹമ്മദ് റിയാസ് എന്നിവരെ ഹോസ്റ്റലില്‍ നിന്ന് വിളിച്ചിറക്കിയ പ്രതി മര്‍ദ്ദിക്കുകയും റാഗിങ്ങിന് വിധേയരാക്കുകയും ചെയ്തുവെന്നാണ് പരാതി. പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.