കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം എം.ജഗന്നിവാസിന് സമര്‍പ്പിച്ചു.
പയ്യന്നൂര്‍:മാതൃഭൂമി പയ്യന്നൂര്‍ ലേഖകനും സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന കെ.രാഘവന്‍ മാസ്റ്ററുടെ പേരില്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കുള്ള കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം കേരള കൗമുദി പയ്യന്നൂര്‍ ലേഖകന്‍ എം.ജഗന്നിവാസ് ഏറ്റുവാങ്ങി.
മാതൃഭൂമി ഡല്‍ഹി ബ്യൂറോ ചീഫ് ഡോ:പ്രകാശന്‍ പുതിയേട്ടി അവാര്‍ഡ് സമര്‍പ്പിച്ചു.
സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ പുരസ്‌കാര സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പി.കമ്മാര പൊതുവാള്‍ അദ്ധ്യക്ഷത വഹിച്ചു.
സുരേഷ് പൊതുവാള്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പയ്യന്നൂര്‍ പ്രസ് ഫോറം പ്രസിഡന്റ് പച്ച രാജീവന്‍, എം.രാമകൃഷ്ണന്‍, ശിവന്‍ തെറ്റത്ത് എന്നിവര്‍ പ്രസംഗിച്ചു.
എം.ജഗന്നിവാസ് മറുപടി പ്രസംഗം നടത്തി.
യു.രാജേഷ് സ്വാഗതവും പുരസ്‌കാര സമിതി ചെയര്‍മാന്‍ എ.കെ.പി.നാരായണന്‍ നന്ദിയും പറഞ്ഞു.
