ശ്രീരാഘവപുരം സഭായോഗം നാടന്‍പശുപരിപാലന പദ്ധതി-ഗോമിത്രാസ്കീം -2021 ആരംഭിച്ചു-
പരിയാരം: ശ്രീരാഘവപുരം സഭായോഗം ഗോമിത്ര സൊസൈറ്റി ഉദ്ഘാടനം ചെയ്തു.

നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി സഭായോഗം ആവിഷ്കരിച്ച പദ്ധതിയാണ് ഗോമിത്ര സ്കീം-2021 എന്ന പേരില്‍ നടപ്പിലാക്കുന്നത്.
പദ്ധതിയുടെ മെമ്പര്‍ഷിപ്പ് വിതരണവും അതോടനുബന്ധിച്ച് ഗോപൂജയും 2021 നവംബര്‍ 4 ന് ദീപാവലി ദിനത്തില്‍ കണ്ണൂര്‍ ജില്ലയിലെ ശ്രീരാഘവപുരം ചേറ്റൂര്‍ ബ്രഹ്മസ്വം നാലുകെട്ടില്‍ വെച്ച് നടന്നു.
ബ്രഹ്മശ്രീ കുന്നം ജയകൃഷ്ണന്നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ഗോപൂജ നടത്തിയത്.
ഗോപരിപാലനം ജീവിതചര്യയുടെ ഭാഗമാക്കി മാറ്റുക എന്ന സന്ദേശം മുന്‍നിര്‍ത്തിയാണ് സഭായോഗം ഗോമിത്രസ്കീം 2021 പദ്ധതി നടപ്പിലാക്കുന്നത്.
ഇതുപ്രകാരം ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തെരഞ്ഞെടുത്ത 18 അപേക്ഷകര്‍ക്ക് പലിശരഹിതവായ്പയായി ഗോമിത്ര സൊസൈറ്റി 25,000 രൂപയുടെ ചെക്ക് കൈമാറി.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് രാവിലെ 8 മണിക്ക് ചേറ്റൂര്‍ ബ്രഹ്മസ്വം നാലുകെട്ടില്‍ നടന്നത്.
ഗോമിത്ര ഡയറക്ടര്‍ ടി.കെ.ശങ്കരന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെയര്മാന് ഒ.സി.കൃഷ്ണന് നമ്പൂതിരി സ്വാഗതം പറഞ്ഞു.
സഭായോഗം സെക്രട്ടറി കെ.പി. രി നമ്പൂതിരി പദ്ധതിയെപ്പറ്റി വിശദീകരിച്ചു.
പഴയങ്ങാടി സീനിയര്‍ വെറ്ററിനറി സര്ജന് ഡോ.ശാരിക പദ്ധതി ഉദ്ഘാടനം ചെയ്തു.
വേദപാഠശാല വിദ്യാര്‍ത്ഥികളുടെ വേദോച്ചാരണത്തിന്റെ സാന്നിദ്ധ്യത്തില്‍ ആചാര്യന് ബ്രഹ്മശ്രീ ആമല്ലൂര്‍ സംഗമേശന് നമ്പൂതിരി ഭദ്രദീപം കൊളുത്തി.
ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി പ്രതിനിധി കെ.പി.ലാല്‍ ഗോപരിപാലനം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.
പ്രമുഖ കര്‍ഷക സംരഭകനായ പി.കെ.രാജശേഖരവര്‍മ്മ, പുറച്ചേരി വയല്‍മിത്ര കര്‍ഷക കൂട്ടായ്മ സെക്രട്ടറി കെ.ഹരിദാസന് എന്നിവര്‍ പ്രസംഗിച്ചു.
സഭായോഗം പ്രസിഡന്റ് മുന്‍ റാവല്‍ജി പാച്ചമംഗലം ശ്രീധരന് നമ്പൂതിരി പദ്ധതി വിഹിതത്തിന്റെ ചെക്ക് കൈമാറി.
മുതിര്‍ന്ന ക്ഷീരകര്‍ഷകനായ പാച്ചമംഗലം നാരായണന് നമ്പൂതിരിയെയും യുവക്ഷീരകര്ഷകനായ വി.എം.ശ്രീധരന് നമ്പൂതിരിയെയും ചടങ്ങില്‍ ആദരിച്ചു.
സഭായോഗം ഭരണ സമിതി അംഗം വി.ജെ.പി.നാരായണന് നമ്പൂതിരി നന്ദി പറഞ്ഞു.
മൃഗസംരക്ഷണരംഗത്തെ പ്രമുഖര്‍, ക്ഷീരകര്‍ഷകര്‍, പദ്ധതിയുടെ ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
നവംബര്‍ 11 ന് ഗോപാഷ്ടമി ദിനത്തില്‍ കര്‍ഷകര്‍ക്ക് നാടന്‍ പശുക്കളെ കൈമാറാന്‍ തീരുമാനിച്ചു.
