കുടുംബപശ്ചാത്തലത്തില്‍ ഒരു ക്രൈംത്രില്ലര്‍ സിനിമ-രാജാങ്കണം-@47.

ജേസിയുടെ സംവിധാനത്തില്‍ ചിത്രലേഖ നിര്‍മ്മിച്ച ക്രൈംത്രില്ലര്‍ സിനിമയാണ് 47 വര്‍ഷം മുമ്പ് 1976 ഒക്ടോബര്‍-1 ന് റിലീസ് ചെയ്ത രാജാങ്കണം.

നടന്‍ എന്‍.ഗോവിന്ദന്‍കുട്ടി കഥയും തിരക്കഥയും സംഭാഷണവും രചിച്ച രാജാങ്കണത്തിന്റെ ക്യാമറ രാമചന്ദ്രബാബുവും എഡിറ്റര്‍ കെ.നാരായണനുമാണ്.

കലാസംവിധാനം സുരേന്ദ്രന്‍. കുര്യന്‍ വര്‍ണശാലയുടേതാണ് പരസ്യം. മഹാരാജ റിലീസ് പ്രദര്‍ശനത്തിനെത്തിച്ചു.

എം.ജി.സോമന്‍, ജയന്‍, ജയഭാരതി, ഷീല, വിന്‍സെന്റ്, കെ.പി.ഉമ്മര്‍, ജോസ് പ്രകാശ്, ബഹദൂര്‍, മണവാളന്‍ ജോസഫ്, കെ.പി.എ.സി.ലളിത, സാധന, ആലുംമൂടന്‍, പട്ടംസദന്‍, ജനാര്‍ദ്ദനന്‍, ചന്ദ്രാജി, കെ.പി.എ.സി.ഖാന്‍, തൃശൂര്‍ രാജന്‍, തോപ്പില്‍ രാമചന്ദ്രന്‍ പിള്ള, മീന, വിജയകുമാരി, വഞ്ചിയൂര്‍ രാധ, എം.എല്‍.സരസ്വതി എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്.

നല്‍സണ്‍ ഫെര്‍ണാണ്ടസ്, അപ്പന്‍ തച്ചേത്ത് എന്നിവരുടെ ഗാനങ്ങള്‍ക്ക് എം.കെ.അര്‍ജുനന്‍ സംഗീതം നല്‍കി.

ഗാനങ്ങള്‍-

1-ഇന്ദ്രനീല തുകിലുകള്‍-അപ്പന്‍ തച്ചേത്ത്-യേശുദാസ്.

2-ഓര്‍ശലേമിന്‍-നെല്‍സണ്‍-പി,സുശീല.

3-സന്ധ്യതന്‍ കവിള്‍തുടുത്തു-ജയചന്ദ്രന്‍, അമ്പിളി.

4-വെളിച്ചമെവിടെ-നെല്‍സണ്‍-വാണിജയറാം.