യുവ വനിതാ ഡോക്ടറിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മംഗലൂരു: യുവ വനിതാ ഡോക്ടറിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ചെന്നൈ സ്വദേശി സിന്ധുജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗം ഡോക്ടറാണ്.
കൊല്ലെഗല്‍ ടൗണ്‍ ശ്രീ മഹാദേശ്വര കോളേജിന് സമീപത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് പോയ ഡോ. സിന്ധുജ പിന്നെ തിരിച്ച് ആശുപത്രിയില്‍ എത്തിയിരുന്നില്ല.
മൊബൈല്‍ ഫോണിലേക്ക് വിളിച്ചിട്ടും കിട്ടാത്തതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വീട്ടില്‍ ചെന്ന് നോക്കി
അപ്പോള്‍ കട്ടിലില്‍ മരിച്ചനിലയില്‍ സിന്ധുജയെ കണ്ടുവെന്ന് സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു.
അടുത്ത ജനുവരിയില്‍ സിന്ധുജയുടെ കല്യാണം നിശ്ചയിച്ചിരുന്നതാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് സൂചിപ്പിച്ചു.