ക്ഷേത്രവഴിയിലെ കുഴി ഇന്റര്‍ലോക്ക് ചെയ്ത് നികത്തും-പ്രവൃത്തി തുടങ്ങി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-
തളിപ്പറമ്പ്: ഇനി കുഴിയില്‍ വീഴാതെ രാജരാജേശ്വരനെ ദര്‍ശിക്കാം. സംസ്ഥാനപാതയില്‍ നിന്നും തളിപ്പറമ്പ് രാജരാജേശ്വരക്ഷത്രത്തിലേക്കുള്ള റോഡിലെ കുഴി ഇന്റര്‍ലോക്ക് ചെയ്ത് സുരക്ഷിതമാക്കുന്ന നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു.
ഇത് സംബന്ധിച്ച് ജൂണ്‍-19 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഫോട്ടോസഹിതം വാര്‍ത്ത നല്‍കിയിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പെട്ട തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ്‌നിസാര്‍ എന്നിവര്‍ പ്രത്യേക താല്‍പര്യമെടുത്താണ് ഒരിക്കലും തകരാത്ത വിധത്തില്‍ ഇന്റര്‍ലോക്ക് ചെയ്ത് റോഡ് സുരക്ഷിതമാക്കാന്‍ തീരുമാനിച്ചത്.
ഇന്നാണ് പ്രവൃത്തി ആരംഭിച്ചത്.
സംസ്ഥാനപാതയോട് ചേരുന്ന ഭാഗം പൂര്‍ണമായും ഇന്റര്‍ലോക്ക് ചെയ്യുന്നതോടെ റോഡ് തകരുന്നതിന് ശാശ്വത പരിഹാരമാവും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെത്തുന്ന രാജരാജേശ്വരക്ഷേത്രത്തിലേക്കുള്ള റോഡ് ഇത്തരത്തില്‍ തകര്‍ന്നുകിടക്കുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
