മഹാത്മാഗാന്ധിയെ കൊന്നിട്ടും ചിലര്‍ക്ക് ഇപ്പോഴും പക മാറുന്നില്ല- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.
പരിയാരം: ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം കൊണ്ടാടുന്നവര്‍ മഹാത്മാഗാന്ധിക്കും നെഹ്‌റുവിനും പകരം പുതിയ ആളുകളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.
മേലേതിയടത്ത് കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന മഹാത്മാമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയിട്ടും അദ്ദേഹത്തോടുള്ള പക ചിലര്‍ മനസില്‍ സൂക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പകയുടെയും വെറുപ്പിന്റെയും കഠാരയുടെയും രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കയാണ്.
ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരെ മഹാത്മാക്കളാക്കാനുള്ള നീക്കത്തെ ഇന്ത്യയിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
മന്ദിരം നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ കെ.രാമദാസ് അധ്യക്ഷത വഹിച്ചു.
ഡി സി സി ജന.സെക്രട്ടറി അഡ്വ.കെ.ബ്രിജേഷ് കുമാര്‍, വി.വി.വിജയന്‍, പി.പി.കരുണാകരന്‍ മാസ്റ്റര്‍, പി.വി.സുമേഷ്, സുധീഷ് കടന്നപ്പള്ളി, എ സെബാസ്റ്റിയന്‍ എന്നിവര്‍ പ്രസംഗിച്ചു.