എം.പി.യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അഞ്ച് ഐ സി യു വെന്റിലേറ്ററുകള്‍-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് ഐ.സി.യു വെന്റിലേറ്റര്‍ കൈമാറല്‍ ചടങ്ങ് നാളെ നടക്കും.

ഉച്ചക്ക്‌ശേഷം രണ്ടിന് നടക്കുന്ന പരിപാടിയില്‍ കാസര്‍ഗോഡ് എം.പി.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വെന്റിലേറ്ററുകള്‍ കൈമാറും.

മുന്‍ എം.എല്‍.എ ടി.വി.രാജേഷ് പങ്കെടുക്കും. മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ് ഡോ.എസ്.അജിത്ത് സ്വാഗതവും ഡോ.എസ്.രാജീവ് നന്ദിയും പറയും.