രക്തമില്ലാത്ത മനുഷ്യന്‍ @45.
വി.ടി.നന്ദകുമാറിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട നോവലാണ് രക്തമില്ലാത്ത മനുഷ്യന്‍.
1979 മാര്‍ച്ച് 26 നാണ് 45 വര്‍ഷം മുമ്പ് ഈ നോവലിന്റെ സിനിമാ രൂപം പുറത്തുവന്നത്.
കുറ്റിക്കാട്ടില്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചത് ജേസി.
എയ്ഞ്ചല്‍ ഫിലിംസ് പ്രദര്‍ശനത്തിനെത്തിച്ച സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയത് അലപ്പി ഷെരീഫാണ്.
ക്യാമറ ആനന്ദക്കുട്ടന്‍, എഡിറ്റര്‍ ജി.വെങ്കിട്ടരാമന്‍. കല-പരസ്യം: കിത്തോ.
എം.ജി.സോമന്‍, അടൂര്‍ഭാസി, ജയഭാരതി, വിധുബാല, സുകുമാരി, ജോസ്, ശങ്കരാടി, മണവാളന്‍, ശുഭ, മീന, കാഞ്ചന എന്നിവരാണ് പ്രധാന വേഷങ്ങളില്‍.
സത്യന്‍ അന്തിക്കാടിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് എം.കെ.അര്‍ജുനന്‍.
നോവലുകള്‍ ചലച്ചിത്രമാക്കുന്നതില്‍ ജേസി ഏറെ താല്‍പര്യമെടുക്കാറുണ്ടെങ്കിലും പല സിനിമകളും നോവലുകളോട് നീതിപൂലര്‍ത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നു.
രക്തമില്ലാത്ത മനുഷ്യന്റെ ഗതിയും അതുതന്നെയായിരുന്നു.
ഗാനങ്ങള്‍-
1-ഏതോ കിനാവിന്റെ -വാണിജയറാം.
2-ഏഴാംകടലിന്നക്കരെയക്കരെ-അമ്പിളി.
3-തിരകള്‍-യേശുദാസ്.