രാമായണം ക്വിസ് മല്‍സരം-ഇ.ബിന്ദുവിന് ഒന്നാംസ്ഥാനം, പി.സി.പ്രിയദര്‍ശിനി, സി.എം.മായാദേവി എന്നിവര്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍.

തളിപ്പറമ്പ്: സമസ്ത കേരള വാര്യര്‍സമാജം തളിപ്പറമ്പ് യൂണിറ്റ് രാമായണ മാസം പ്രതിദിന ക്വിസ് മല്‍സം സമാപിച്ചു.

ഇ.ബിന്ദുവിനാണ് ഒന്നാംസ്ഥാനം. പി.സി.പ്രിയദര്‍ശിനി, സി.എം.മായാദേവി എന്നിവര്‍ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടി വിജയികളായി.

ക്വിസ് മാസ്റ്റര്‍ ടി ഗംഗാധരന്റെ നേതൃത്വത്തില്‍ ജൂലായ്-16 മുതല്‍ ആഗസ്റ്റ്-16 വരെ ഒരുമാസക്കാലമാണ് പ്രതിദിന ഓണ്‍ലൈന്‍ ക്വിസ് മല്‍സരം നടത്തിയത്.

ക്വിസ് മല്‍സരത്തിന് പുറമെ സന്ധ്യാനാമം, രാമായണപാരായണം, ഭക്തിഗാനാലാപനം എന്നിവയും നടന്നു.

ആഗസ്റ്റ്-16 ന് നടന്ന സമാപനസദസില്‍ കെ.വി.ആര്‍ വാര്യര്‍, കെ.വി.ഉണ്ണികൃഷ്ണന്‍, പി.ടി.പത്മാവതി, ടി.ഓമന പദ്മനാഭന്‍, ടി. ഗംഗധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

യൂണിറ്റ് സെക്രട്ടറി കെ.വി.ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.