റംസാന്‍ കിറ്റ് വിതരണവും സ്‌നേഹസംഗമവും സംഘടിപ്പിച്ചു.
തളിപ്പറമ്പ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം 80-ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റംസാന്‍ കിറ്റ് വിതരണവും സ്‌നേഹസംഗമവും സംഘടിപ്പിച്ചു.

സ്‌നേഹസംഗമത്തോടനുബന്ധിച്ച് നടത്തിയ റംസാന്‍ കിറ്റ് വിതരണം കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി.പി അബ്ദുള്‍റഷീദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.സക്കരിയ്യ കായക്കൂല്‍ അദ്ധ്യക്ഷത വഹിച്ചു.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സി.പി.മനോജ്, എസ്.ഇര്‍ഷാദ്, മുസ്ലിംലീഗ് ശാഖ പ്രസിഡന്റ് ജാബിര്‍ തങ്ങള്‍, യൂത്ത് ലീഗ് ശാഖ സെക്രട്ടറി അശ്രഫ്, മഹല്ല് സെക്രട്ടറി മിഖ്ദാദ് ചപ്പന്‍,
ഇന്‍കാസ് ഖത്തര്‍ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് സുലൈമാന്‍ കടുങ്ങാന്‍, അഷ്‌ക്കര്‍ കായക്കൂല്‍, വി.എം.കാസിം, വാഹിദ് പനാമ, ശിഹാബ് മുക്കോല എന്നിവര്‍ സംസാരിച്ചു.
