ബലാല്‍സംഗം ദുബായില്‍ കേസ്-കണ്ണൂരില്‍-പുതിയങ്ങാടി സ്വദേശിക്കെതിരെയാണ് പോലീസ് കേസ്–

പഴയങ്ങാടി: പീഡനം ദുബായില്‍, കേസ് കണ്ണൂരില്‍.

നാല് വര്‍ഷം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെയാണ് ബംഗാള്‍ സ്വദേശിനിയായ യുവതി പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയത്.

പുതിയങ്ങാടിയിലെ മുഹമ്മദ് ആബിദിനെതിരെയാണ് ഇന്ത്യന്‍ ശിക്ഷാനിയമം 376,377 എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്.

2016 മുതല്‍ 2020 വരെ നാല് വര്‍ഷക്കാലം പ്രതി ദുബായില്‍വെച്ച് പീഡിപ്പിച്ചതായി ബംഗാള്‍ സ്വദേശിനി ജില്ലാ പോലീസ് മേധാവിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.