റെഡ്ബുള്‍ കമ്പനിയില്‍ ജോലി വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2,78,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.
പയ്യന്നൂര്‍: യു.കെയിലെ റെഡ്ബുള്‍ കമ്പനിയില്‍ ജോലി വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2,78,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.

തൃശൂര്‍ എടക്കഴിയൂരിലെ കൊച്ചഞ്ചേരി വീട്ടില്‍ ഷാജഹാന്റെ പേരിലാണ് കേസ്.
14.4.23 മുതല്‍ 26.6.23 വരെയുള്ള കാലത്താണ് വെള്ളൂരിലെ തരംഗിണി മില്ലിന് സമീപത്തെ പടിഞ്ഞാറേവീട്ടില്‍ പി.വി.രാജേഷിന്റെ പണം ഗൂഗിള്‍പേ വഴി സ്വീകരിച്ചത്.
എന്നാല്‍ വിസയോ പണമോ നല്‍കിയില്ലെന്നും വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.
