റെഡ് ഫളാഗ് ഡേ-മാര്‍ഗ തടസം- സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസ്-

പിലാത്തറ: റോഡില്‍ മാര്‍ഗതടസം  സൃഷ്ടിച്ചുവെന്ന്,
സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു.

ഇന്നലെ നടന്ന റെഡ്ഫഌഗ് ഡേ ആഘോഷങ്ങള്‍ക്കിയിലായിരുന്നു സംഭവം.

സി.പി.എം മണ്ടൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ.രാജീവനെതിരെയാണ് ഐ.പി.സി സെക്ഷന്‍ 283 പ്രകാരം കേസെടുത്തത്.

പിലാത്തറ-ചുമടുതാങ്ങി റോഡില്‍ പാര്‍ക്ക് ചെയ്ത രാജീവന്റെ വാഗണര്‍ കാര്‍ മറ്റ് വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കിയതിനാല്‍

പോലീസ് മാറ്റിയിടാന്‍ ആവശ്യപ്പെട്ടുവെങ്കിലും താന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണെന്നും കാര്‍ മാറ്റാനാവില്ലെന്നും രാജീവന്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.

27 മിനുട്ടോളം അതേ സ്ഥലത്ത് നിര്‍ത്തിയിട്ടതിനാണ് പോലീസ് കേസെടുത്തത്.

പരിയാരം എസ്.ഐ രൂപ മധുസൂതനന്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് കേസെടുത്തത്.

കാര്‍ സ്‌റ്റേഷനിലേക്ക് എടുക്കണമെന്ന് പോലീസ് പറഞ്ഞെങ്കിലും അതിന് തയ്യാറാവാതെ രാജീവന്‍ കാറുമായി പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നേരത്തെ സി.പി.എം പുനിയങ്കോട് ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടി ഓഫീസില്‍ കയറി വനിതാ എസ് ഐ പിടികൂടിയത് വലിയ വിവാദമായിരുന്നു.