പയ്യന്നൂര്‍: ജനാധിപത്യം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള അവകാശമെന്ന് കവിയും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ മാധവന്‍ പുറച്ചേരി.
ഗ്രോവാസുവിനെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ട് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പയ്യന്നൂരില്‍ തിരുവോണനാളില്‍ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാധവന്‍ പുറച്ചേരി.
പ്രതിഷേധിക്കാനുള്ള അവകാശത്തെ തടവിലാക്കുകയാണ് ഗ്രോവാസുവിനെ ജയിലിലടച്ചതിലൂടെ കേരള സര്‍ക്കാര്‍ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രോ വാസുവിന്റെ പോരാട്ടം ജനാധിപത്യത്തിലെ നിയമ വ്യവസ്ഥ സംരക്ഷിക്കാനുള്ളതാണ്.
സ്റ്റേറ്റ് ഭയത്തിന്റെ പിടിയിലകപ്പെട്ടാല്‍ എത് ഏതിര്‍ ശബ്ദവും കേള്‍ക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെടും.
കേരളത്തിലെ സമര യുവത്വമാണ് വാസുവേട്ടനിലൂടെ നമ്മളറിയുന്നത്.
ഇടതുപക്ഷബോധമുള്ള ആര്‍ക്കും ഈ പോരാട്ടത്തെ കണ്ടില്ലെന്നു നടിക്കാനില്ല.
ജനാധിപത്യത്തിന്റെ അഭിഭാജ്യ ഘടകമാണ് വിമര്‍ശനം. ഏത് സമരത്തെയും കേസില്‍ കുടുക്കി പരാജയപ്പെടുത്താന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്ന് ഓര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ വിമര്‍ശനത്തെ ഭയപ്പെടുന്നതിന്റെ രീതിശാസ്ത്രം കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമിക്കരുത്.
വെടിയേറ്റു മരിച്ച മാവോവാദികള്‍ക്ക് മാന്യമായ ശവസംസ്‌കാരം ഉറപ്പു വരുത്താന്‍ വേണ്ടി സംസാരിച്ചത് കുറ്റമാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
പ്രതിഷേധ സ്വരം പുറപ്പെടുവിച്ചവര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്ന രീതിയാണ് ഇന്നത്തെ പ്രശ്‌നമെന്നും മാധവന്‍ പുറച്ചേരി പറഞ്ഞു.