സ്‌ക്കൂളിലെ വിശ്രമമുറിയില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കള്ളാര്‍: സ്‌ക്കൂളിലെ വിശ്രമമുറിയില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.

കള്ളാര്‍ മാലക്കല്ല് ആലപ്പാട്ട് വീട്ടില്‍ റെനി മാത്യുവിനെയാണ്(53) കള്ളാറിലെ ടാഗോര്‍ പബ്ലിക്ക് സ്‌ക്കൂളിലെ വിശ്രമമുറിയില്‍ തറയില്‍ വീണുമരിച്ച നിലയില്‍ കണ്ടത്.

ഇന്നലെ ഉച്ചക്ക്‌ശേഷം 2.30 നായിരുന്നു സംഭവം.

രാജപുരം പോലീസ് കേസെടുത്തു.

കെ.ടി.മത്തായി-അന്നമ്മ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍-മിനി, സുനി ഷാജി, അനില്‍.

സഹോദരി ഭര്‍ത്താവ്-ഷാജി ജേക്കബ് വരാപ്പുഴയില്‍ ഹൗസ്.

ശവസംസ്‌ക്കാരം ഇന്ന് (സപ്തംബര്‍12)വൈകുന്നേരം 5 ന് മാലക്കല്ല് ലൂര്‍ദ്ദ്മാത പള്ളി സെമിത്തേരിയില്‍.

റെനി കഴിഞ്ഞ 20 വര്‍ഷമായി ടാഗോര്‍ പബ്ലിക്ക് സ്‌ക്കൂളില്‍ വാര്‍ഡനായി ജോലി ചെയ്തുവരികയായിരുന്നു.