തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക്‌ദിനം ആഘോഷിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക്‌ദിനം ആഘോഷിച്ചു.
പ്രഭാതഭേരി, റിപ്പബ്ലിക്ക്‌ദിന സന്ദേശം, പതാക ഉയര്‍ത്തല്‍ എന്നിവ നടന്നു. ഡി.സി.സി ജന.സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍ ഉദ്‌ഘാടനം ചെയ്‌തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ഗംഗാധരന്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി.
ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടെറി എം.എന്‍.പൂമംഗലം, സി.വി.സോമനാഥന്‍, കെ.എന്‍.അഷറഫ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍, നഗരസഭാ കൗണ്‍സിലര്‍ കെ.രമേശന്‍, എം.വല്‍സനാരായണന്‍, മാവില പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.
പി.വി.നാണു, പി.പി.വല്‍സല, കെ.വി.ഗായത്രി, സി.കെ.സായൂജ്, സി.വി.വരുണ്‍, കെ.സുനോജ്, കെ.സി.തിലകന്‍, മുരളി പൂക്കോത്ത്, കെ.വിനോദ്, രൂപേഷ് കുട്ടുവന്‍, കെ.പി.സോമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
