പുഴ കരയെ വിഴുങ്ങുന്നു-കുറുമാത്തൂര്‍ തുരുത്തി ഭീതിയില്‍

 

തളിപ്പറമ്പ്: കനത്ത മഴയില്‍ കുറുമാത്തൂര്‍ തുരുത്തി കുണ്ട്കടവില്‍ പുഴയോരം ഇടിയുന്നു.

ഈ പ്രദേശത്ത് നിന്ന് നിരവധി മരങ്ങളും തെങ്ങുകളും പുഴയെടുത്തു.

ഇവിടെ പുഴയില്‍ സംരക്ഷണഭിത്തികെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശശക്തമായി.

തളിപ്പറമ്പ് താലൂക്കില്‍ പെടുന്ന കുറുമാത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പുഴയോര ഭിത്തി കെട്ടുന്നതിന് വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെട്ടുവരികയാണ്.

നിരന്തര ശ്രമഫലമായി എംപിയുടെയും എംഎല്‍എയുടെയും സഹകരണത്തോടെ റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍നിന്ന് 34 ലക്ഷത്തോളം രൂപ അനുവദിച്ച് കിട്ടിയതിനാല്‍

ഈസ്റ്റ് മുസ്ലിം ജമാഅത്തിന്റെയും കീരിയാട് ജമാഅത്തിന്റെയും. കബര്‍സ്ഥാനിയുടെ ഇടിഞ്ഞുപോയ ഭാഗത്ത് 220 മീറ്റര്‍ കരിങ്കല്‍ ഭിത്തികെട്ടി സംരക്ഷിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ബാക്കി ഭാഗം ഇടിഞ്ഞുകൊണ്ടിരിക്കയാണ്.

2018ലെ വെള്ളപ്പൊക്കത്തില്‍ നല്ലൊരു ഭാഗം പുഴയെടുത്തു കൊണ്ടുപോയി. കൂടാതെ ഇക്കഴിഞ്ഞ ജൂലായ് 10 നും കുറേ ഭാഗം ഇടിഞ്ഞു.

ഇന്നലെ രാത്രിയും കുറച്ചുഭാഗം തേക്കു മരങ്ങളും മറ്റുമടങ്ങുന്ന ഭൂമിയും പുഴയെടുത്തു. ഈ ഭാഗത്ത് നിരവധിവീടുകളും അതുപോലെ കുറുമാത്തൂര്‍ യുപി സ്‌കൂളും രണ്ട് പള്ളിയും. മഅദിനുല്‍ ഉലൂം മദ്രസയും ഉണ്ട്.

ഈ പുഴയോര ഭാഗത്ത് നിന്ന് ആറോളം ഏക്കര്‍ സ്ഥലം പല ഘട്ടങ്ങളിലായി പുഴയെടുത്തുപോയിട്ടുണ്ട്.

എതിര്‍വശത്തുള്ള. മുന്‍വശത്തായി മലവെള്ളത്തില്‍എക്കല്‍ മണ്ണ് അടിഞ്ഞുകൂടി ഒരു ചെറിയ തുരുത്ത് കൂടി രൂപാന്തരപ്പെട്ട് കൊണ്ടേയിരിക്കുന്നുണ്ട്.

ആ എക്കല്‍ മണ്ണ് നീക്കുകയോ അല്ലെങ്കില്‍ അതിനു വേണ്ടിയുള്ള ബദല്‍ സംവിധാനം. കാണേണ്ടതായിട്ടുണ്ട്.

ഇത് പരിസരവാസികളില്‍ വലിയ ആശങ്കയും ഭയപ്പാടും ഉണ്ടാക്കുന്നുണ്ട്. ഇടിഞ്ഞു പോകുന്ന ഈ സ്ഥലം കുറുമാാത്തൂര്‍ ഇല്ലത്തിന്റെ അധീനതയിലാണ്.