പാലകുളങ്ങരയില്‍ പാമ്പും കുഴിയും-നാട്ടുകാര്‍ ഭീതിയില്‍.

 

തളിപ്പറമ്പ്: റോഡ് മുഴുവന്‍ കുഴി, പോരാതെ പാമ്പ്ശല്യവും. തളിപ്പറമ്പ് നഗരസഭയിലെ പാലക്കുളങ്ങര പത്തൊമ്പതാം വാര്‍ഡിലാണ് ജനങ്ങല്‍ ബുദ്ധിമുട്ടിലായത്.

ഇവിടെ റോഡ് ടാര്‍ ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു, മുഴുവന്‍ പൊട്ടി പൊളിഞ്ഞു കുണ്ടും കുഴികളും നിറഞ്ഞ് വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്.

റോഡിന്റെ ഇരുവശവും കാട് കയറി കിടക്കുന്നതിനാല്‍ വാഹനം വന്നാല്‍ കാല്‍നട യാത്രക്കാര്‍ക്ക് മാറി നില്‍ക്കുവാന്‍ പോലും സാധിക്കുന്നില്ല.

സ്വകാര്യ വ്യക്തികളുടെ തരിശു ഭൂമിയും കാട് കയറിക്കിടക്കുന്നതിനാല്‍ ഇരുട്ടിന്റെ മറവില്‍ മാലിന്യം നിക്ഷേപിക്കുന്നതും പതിവാകുന്നു.

പാമ്പിന്റെയും പട്ടിയുടെയും ശല്ല്യവും രൂക്ഷമായതിനാല്‍ വിദ്യാര്‍ഥികളും ഭീതിയിലാണ്.

ഒരൊറ്റ തെരുവുവിളക്കും കത്താത്തതിനാല്‍ രാത്രിയും പുലര്‍ച്ചെയും നാട്ടുകാര്‍ ഈ വഴി പോവുന്നത് ഭീതിയോടെയാണ്.

അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.