ഒന്നാം നമ്പര്‍ എയര്‍പോര്‍ട്ട് റോഡ്-ഇതുവഴി പറന്നുവേണം പോകാന്‍-ചൊറുക്കള-ബാവുപ്പറമ്പ് റോഡ്.
തളിപ്പറമ്പ്: കാല്‍നടപോയിട്ട് കണ്ണുകൊണ്ട് പോലും നോക്കാന്‍ പറ്റാത്ത ഒരു റോഡ് കാണണമെങ്കില്‍ ചൊറുക്കളയില്‍ വന്നാല്‍മതി.

ഇവിടെ നിന്നും ബാവുപ്പറമ്പ് നണിശേരിപാലം വഴി പോകുന്ന എയര്‍പോര്‍ട്ട് റോഡിനാണ് ഈ ദുര്‍ഗതി.
ഇതുവഴി കാല്‍നടയാത്ര ചെയ്യുന്നവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് തന്നെ പറഞ്ഞറിക്കാനാവാത്തതാണ്.
സംസ്ഥാനപാത-36 ല്‍ നിന്നും ചൊറുക്കള വഴി പോകുന്ന റോഡ് ഒരു മാസം പോലും ഇതേവരെ പൊട്ടിപ്പൊളിയാതെ ഇരുന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ടാര്‍ ചെയ്ത് മാസങ്ങള്‍ക്കകം റോഡ് പൊളിയാനുള്ള ശാസ്ത്രീയകാരണം കണ്ടെത്തി പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ഇപ്പോള്‍ അറ്റകുറ്റപ്പണി നടത്താന്‍ 10 ലക്ഷം അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും 10 ലക്ഷം കൊണ്ട് ഒരു കാര്യവുമില്ലെന്നും, റോഡ് ഇന്റര്‍ലോക്ക് ചെയ്ത് ശാശ്വതമായി നിലനിര്‍ത്തണമെന്നുമാണ് ആവശ്യം.
