തെമ്മാടിത്തത്തിന് കയ്യും കാലും വെച്ചാല്‍ പീപ്പില്‍സ് മാര്‍ട്ട് ആവുമോ
തളിപ്പറമ്പ്: തെമ്മാടിത്തത്തിന് കയ്യും കാലും വെച്ചാല്‍ പീപ്പില്‍സ് മാര്‍ട്ട് ആവുമോ-

തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് റോഡ് ജംഗ്ഷനില്‍ റോഡ് കയ്യേറി കോണ്‍ക്രീറ്റ് ചെയ്തുവെച്ചിരിക്കുന്നതാണ് ഫോട്ടോയില്‍ കാണുന്നത്.
ഇവിടെ പൊതുമാരാമത്ത് വകുപ്പ് ഏറ്റെടുത്ത എയര്‍പോര്‍ട്ട് റോഡ് കയ്യേറിയാണ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിനെയും നാട്ടിലെ നിയമങ്ങലേയും കാറ്റില്‍ പറത്തിയാണ് പണത്തിന്റെബലത്തില്‍ ഈ കയ്യേറ്റം നടന്നിരിക്കുന്നത്.
ഇത്കൂടാതെ കോണ്‍ക്രീറ്റ് ചെയ്ത റോഡിനരികില്‍ താല്‍ക്കാലിക ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടസ്സങ്ങളും സൃഷ്ടിച്ചിരിക്കയാണ്.
അഗ്നിശമനനിലയം പ്രവര്‍ത്തിക്കുന്ന റോഡരികില്‍ ഇത്തരത്തില്‍ ഒരുവിധത്തിലുള്ള തടസങ്ങളും അനുവദിക്കാറില്ല.
റോഡ് കയ്യേറ്റത്തിനെതിരെ വ്യാപകമായ പരാതിഉയര്‍ന്നിരിക്കയാണ്.
ഈ റോഡിന്റെ വീതികൂട്ടല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടക്കാനിരിക്കെയാണിത്.
