ഓയില്‍ മറിഞ്ഞ റോഡില്‍ അപകടം ഒഴിവാക്കി ഫയര്‍ഫോഴ്‌സ്.
പയ്യന്നൂര്‍: റോഡ് നിര്‍മ്മാണ പ്രവൃത്തിക്കിടയില്‍ ജെ.സി.ബിയില്‍ നിന്ന് ഓയില്‍ മറിഞ്ഞ് ഇരു ചക്രവാഹനങ്ങള്‍ തെന്നിവീണു, ഇന്നലെ വൈകുന്നേരം ആറോടെ പയ്യന്നൂര്‍ പെരുമ്പയിലായിരുന്നു സംഭവം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂര്‍ അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അപകടം ഒഴിവാക്കിയത്.
സ്ഥലത്ത് നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട മറ്റൊരു ജെ.സി.ബിയില്‍ ജില്ലിപ്പൊടി എത്തിച്ച് റോഡില്‍ വിതറിയാണ് ഓയില്‍ മറിഞ്ഞ് തെന്നലുണ്ടായിരുന്ന റോഡ് സാധാരണ നിലയിലാക്കിയത്.
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.ഉന്‍മേഷ്, യു.വിനീഷ്, സി.കെ.ഇര്‍ഷാദ്, ഹോം ഗാര്‍ഡുമാരായ രാജീവന്‍, തമ്പാന്‍ എന്നിവരും അഗ്നിശമനസംഘത്തിലുണ്ടായിരുന്നു.
