റോഡ് പണിക്കിടെ കണ്ടെത്തിയ ഗുഹ വീടുകളിലേക്ക് നീണ്ട നിലയില്‍-പരിശോധന തുടങ്ങി-

ഉളിക്കല്‍: റോഡില്‍ ഗുഹ കണ്ടെത്തി. ഉളിക്കല്‍ അറബി, കോളിത്തട്ട് റോഡ് പ്രവര്‍ത്തിക്കിയില്‍ റോഡില്‍ ഗുഹ കണ്ടതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച പണി പുനരാഭിച്ചപ്പോഴാണ് ഗുഹ കൂടുതല്‍ നീണ്ടുകിടക്കുന്നതായി കണ്ടത്.

കഴിഞ്ഞ വേനലിലാണ് നിര്‍മാണത്തിനിടെ രണ്ട് നീലവീട്ടിനോട് ചേര്‍ന്ന് കേയാപറമ്പില്‍ റോഡില്‍ വന്‍ ഗുഹകണ്ടത്. 

ഇതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച പണി പിന്നീട് വിദഗ്ദ്ധ സംഘത്തിന്റെ പരിശോധനയിലാണ് പുനാരാരംഭിച്ചപ്പോഴാണ് ഇവിടെയുള്ള രണ്ട് വീടിന്റെ ഉള്ളിലേക്ക് ഗുഹ നീണ്ട് പോയിരിക്കുന്നത് കണ്ടത്. 

ഇതോടെ വീടുകളില്‍ താമസിച്ചിരുന്നവര്‍ മറ്റൊരു സ്ഥലത്ത് മാറി താമസിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.