എഴുന്നള്ളത്തിന് ഇനി റോബോട്ടിക് ആനയും.
തൃശൂര്‍: എഴുന്നള്ളത്തിന് ഇനി റോബോട്ടിക് ആനയും.
ഡല്‍ഹിയിലെ മൃഗസംരക്ഷണ സംഘടനയായ പെറ്റ ഇന്ത്യ നടി വേദികയുടെ സഹായത്താല്‍ സമര്‍പ്പിച്ചതാണ് ഗജവീരന്‍മാരുടെ ലക്ഷണങ്ങളില്‍നിന്ന് ഒട്ടും പിറകിലല്ലാത്ത റോബോട്ടിക് ആന.
ആനയെ ഇന്ന് എടയാര്‍ വടക്കുമ്പാട് ശിവ വിഷ്ണു ക്ഷേത്രത്തില്‍
സമര്‍പ്പിച്ചു.
600 കിലോഗ്രാം തൂക്കവും 10 അടി ഉയരവുമുള്ള റോബോട്ടിക് ആനയെ ചാലക്കുടിയിലെ സ്ഥാപനമാണ് നിര്‍മിച്ചത്.
ആറുലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്.
മേളത്തിനൊപ്പം തലയും ചെവിയുമാട്ടി കണ്ണിറുക്കുന്ന ആന യഥാര്‍ഥ ആനയുടെ പ്രതീതിയുണ്ടായി.
എഴുന്നെള്ളിപ്പിനായി പുറത്ത് കയറുന്നവരുടെ ഭാരം താങ്ങാനുള്ള ശേഷിയും ഇതിനുണ്ട്.
ഇരുമ്പ്, ഫൈബര്‍, സ്‌പോഞ്ച്, റബ്ബര്‍ എന്നിവയാണ് നിര്‍മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുക്കള്‍.
ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തനം.
പ്രകൃതി വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠനും ആനയെ കൈമാറുന്ന വേളയില്‍ ക്ഷേത്രത്തിലെത്തിയിരുന്നു.