വിരമിച്ച സ്കൂള്‍ അദ്ധ്യാപികമാര്‍ക്കു ഗ്രാറ്റ്വിറ്റി നല്‍കണം, തളിപ്പറമ്പ് റോയല്‍ ഇംഗ്ലീഷ്മീഡിയം സ്ക്കൂളിന് തിരിച്ചടി.
തളിപ്പറമ്പ്: വിരമിച്ച അധ്യാപികമാര്‍ക്ക് ഗ്രാറ്റ്വിറ്റി നല്‍കാതിരുന്ന റോയല്‍ ഇംഗ്ലീഷ്മീഡിയം സ്ക്കൂളിന് തിരിച്ചടി.

തളിപ്പറമ്പ് റോയല്‍ ഇംഗ്ലീഷ് സ്കൂളില്‍ നിന്നും വിരമിച്ച അദ്ധ്യാപികമാരായിരുന്ന പി.വി.രാധാമണി, കെ.വി.ശാന്ത എന്നിവര്‍ക്ക് ഗ്രാറ്റ്വിറ്റി നിഷേധിച്ചത് നിയമവിരുദ്ധമാണെന്നും മുപ്പത് ദിവസത്തിനുള്ളില്‍ പലിശ സഹിതം ഗ്രാറ്റ്വിറ്റി സംഖ്യ വിതരണം ചെയ്യണമെന്നും കണ്ണൂര്‍ ഡപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ കെ.എ.ഷാജു ഉത്തരവിട്ടു.
പി.വി. രാധാമണിക്ക് 2,11,962 രൂപയും കെ.വി.ശാന്തക്ക് 2,19,288 രൂപയും പത്ത് ശതമാനം പലിശ സഹിതം നല്കാന് എതിര്‍കക്ഷികളായ റോയല്‍ ഇംഗ്ലീഷ് സ്ക്കൂള്, കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്, തളിപ്പറമ്പ് ജമാഅത്ത് മുത്തവല്ലി എന്നിവരോട് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു.
അദ്ധ്യാപികമാര്‍ക്ക് വേണ്ടി അഡ്വ.പി.സി. ഇന്ദു, അഡ്വ.ജുവില പവിത്രന് എന്നിവര്‍ ഹാജരായി.
