ആര്‍.എസ്.എസ് കൊടിമരം സി.പി.എം നശിപ്പിച്ചതായി പരാതി.
തളിപ്പറമ്പ്:വരഡൂല്‍ ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് അധീനതയിലുള്ള സ്ഥലത്ത് സ്ഥാപിച്ച കൊടിമരവും കൊടിയും ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു.
പതിനഞ്ച് മീറ്റര്‍ നീളമുള്ള ഇരുമ്പു കൊടിമരം അറുത്തെടുത്ത് കടത്തി കൊണ്ട് പോകുകയായിരുന്നു.
ഗണേശോത്സവം വളരെ വിജയകരമായി നടത്തിയ വരഡൂലില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടി കരുതിക്കൂട്ടി സിപിഎം പ്രവര്‍ത്തകര്‍ ചെയ്ത പ്രവര്‍ത്തിയാണെന്ന് ആര്‍എസ്എസ് ആരോപിച്ചു.
കൊടിമരം നശിപ്പിച്ചതില്‍ ഇതിനെതിരെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
