കമ്പികുത്തല്‍ വീണ്ടും നീട്ടി-ഇനി ഡിസംബര്‍-8 ന്.

തളിപ്പറമ്പ്: കമ്പ്യൂട്ടറൈസ്ഡ് ട്രാക്കില്‍സ കമ്പികുത്താനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിവെച്ചു.

വ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ സംസ്താന ഭാരവാഹികളായ മനോഹരന്‍ കാഞ്ഞിര, പ്രസാദ് എന്നിവ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു.

നേരത്തെ നിശ്ചയിച്ചതുപോലെ ഇന്ന് രാവിലെ മുതല്‍ കമ്പികുത്തി പരീക്ഷ നടക്കേണ്ടതായിരുന്നു.

ഇതേ മുന്നില്‍ കണ്ട് ഡ്രൈവിംഗ് സ്‌ക്കൂള്‍ അധികൃതര്‍ രണ്ട് രീതിയിലും പഠിതാക്കള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

തളിപ്പറമ്പിലും കണ്ണൂരിലുമുള്ള കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലെ കാമറകള്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാനാണ് ഒരാഴ്ച്ചത്തേക്ക് കമ്പി കുത്തല്‍ മാറ്റിവെച്ചിരിക്കുന്നതെന്നാണ് വിവരം.

തളിപ്പറമ്പില്‍ നവംബര്‍ 21 മുതല്‍ അപരിഷ്‌കൃത രീതിയില്‍ ചെസ്റ്റ് നടത്താനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സമരരംഗത്ത് ഇറങ്ങിയിരുന്നു.

പിന്നീട് നടന്ന ചര്‍ച്ചയിലാണ് ഡിസംബര്‍ 1 മുതല്‍ കമ്പികുത്താന്‍ തീരുമാനിച്ചത്. അതാണിപ്പോള്‍ വീണ്ടും നീട്ടിവെച്ചിരിക്കുന്നത്.