റബ്ബറിന് 250 രൂപ തറവില നിശ്ചയിക്കണം ജനാധിപത്യ കേരള കോണ്‍ഗ്രസ്

കണ്ണൂര്‍: കോവിഡ് കാലഘട്ടത്തില്‍ കര്‍ഷകര്‍ക്ക് ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതയും ബാങ്ക് ലോണുകളുടെ ആവശ്യകതയും

കണക്കിലെടുത്ത് റബ്ബറിന് 250 രൂപ തറവില നിശ്ചയിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ സംസ്ഥാന ജന.സെക്രട്ടറി അഡ്വ.എ.ജെ ജോസഫ്, ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടം, ജില്ലാ ജന. സെക്രട്ടറി ജയ്‌സണ്‍ ജീരകശേരി, കെ.പി.അനില്‍കുമാര്‍ മട്ടന്നൂര്‍, ജോസഫ് പരത്തിനാല്‍,

അഡ്വ:ബാബു സെബാസ്റ്റ്യന്‍, ടോമി നടുതൊട്ടിലില്‍, ബിജു പുളിക്കല്‍, ജോര്‍ജ് കിളി ചുണ്ടന്‍ മാക്കാന്‍, ജോസ് മാത്യു, ജെയിംസ് പാടിച്ചാല്‍, ജോര്‍ജ് അടുപ്പ് കല്ലിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.