തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ഓഡിറ്റോറിയത്തിനെതിരെ പരസ്യ നിലപാടുമായി സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ എം.കെ.ഷബിത

തളിപ്പറമ്പ്: നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സ് കം ഓഡിറ്റോറിയം നിര്‍മ്മാണത്തിനെതിരെ പരസ്യ നിലപാടുമായി ഭരണകക്ഷി സ്ഥിരം സമിതി ചെയര്‍മാന്‍ എം.കെ.ഷബിത.

ഇന്ന് നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് അവര്‍ പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

നേരത്തെ റംലാപക്കര്‍ ചെയര്‍പേഴ്‌സണ്‍ ആയ ഘട്ടത്തിലാണ് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചതും 5 കോടി ബജറ്റില്‍ വകയിരുത്തിയതും പഴയ കെട്ടിടം പൊളിച്ച് നീക്കി നടപടികള്‍ ആരംഭിച്ചതും.

പിന്നീട് അള്ളാംകുളം മഹമ്മൂദ് ചെയര്‍മാന്‍ ആയ ഘട്ടത്തില്‍ ഈ പദ്ധതി തുടരാനും ഫണ്ട് നീക്കിവെച്ച് ശിലാസ്ഥാനം നടത്തുകയും ചെയ്തു.

എന്നാല്‍ ഇപ്പോഴത്തെ കൗണ്‍സില്‍ ഓഡിറ്റോറിയവും ഷോപ്പിംഗ് കോംപ്ലക്‌സും ഉള്‍പ്പെടെ നിര്‍മ്മിക്കാനുള്ള
നപടിക്രമങ്ങളുമായി മുന്നോട്ട് പോയിരുന്നു.

പതിനഞ്ചോളം കടമുറികളും ഓഡിറ്റോറിയവും ഉള്‍പ്പെടെ നിര്‍മ്മിക്കാനായിരുന്നു തീരുമാനം.

ഇതിന് വേണ്ടി പഴയ നിര്‍ദ്ദേശം റദ്ദാക്കാനുള്ള ചര്‍ച്ചക്കിടയിലാണ് എം.കെ.ഷബിതയുടെ പ്രതികരണം.

ഇത് അംഗീകരിക്കാനാവില്ലെന്ന സ്ഥിരം സമിതി ചെയര്‍മാന്‍ കൂടിയായ ഷബിതയുടെ പ്രചികരണം ഭരണപക്ഷത്തെ ഞെട്ടിച്ചു.

എന്നാല്‍ അധ്യക്ഷത വഹിച്ച വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ കാര്യങ്ങള്‍ വിശദീകരിച്ചതോടെ  തന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണൈന്ന് പറഞ്ഞ്
എം.കെ.ഷബിത പിന്‍വാങ്ങുകയായിരുന്നു.

കേരളോല്‍സവം വെറും ചടങ്ങ് മാത്രമായ രീതിയില്‍ ആരെയും അറിയാക്കാതെ നടത്തിയെന്ന വിമര്‍ശനവും പ്രതിപക്ഷത്ത് നിന്ന് ഉയര്‍ന്നുവന്നു.