ഒത്തുപിടിച്ചാല്‍ റൂറല്‍ പോലീസ് മേധാവിയുടെ ഓഫീസ് ഉള്‍പ്പെടെ തളിപ്പറമ്പിലെത്തും.
തളിപ്പറമ്പ്: ഒത്തുപിടിച്ചാല്‍ റൂറല്‍ പോലീസ് മേധാവിയുടെ ഓഫീസ് ഉള്‍പ്പെടെ തളിപ്പറമ്പിലെത്തും.
ഉദ്യോഗസ്ഥഭരണ നേതൃത്വത്തിന്റെ ഉറച്ച തീരുമാനമാണ് ഇതിനാവശ്യമെന്ന് പോലീസിലെ ചില ഉന്നതര്‍ ഉള്‍പ്പെടെ പറയുന്നു.
റൂറല്‍ പോലീസ് മേധാവിയുടെ ഓഫീസ് ഉഴികെയുള്ള റൂറല്‍ ജില്ലാ പോലീസിന്റെ പ്രധാന ഓഫീസുകള്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടിലെ കെട്ടിടങ്ങളിലേക്കാണ് മാറ്റുന്നത്.
പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, പോലീസ് അസോസിയേഷന്‍ എന്നിവയുടെ ഓഫീസുകളും തളിപ്പറമ്പില്‍ പ്രവര്‍ത്തിച്ചു തടുങ്ങും.
നിലവില്‍ റവന്യൂ ഡിവിഷനായി മാറിയ തളിപ്പറമ്പില്‍ പോലീസിന്റെ റൂറല്‍ ആസ്ഥാനം തുടങ്ങേണ്ടത് എന്തുകൊണ്ടും ആവശ്യമാണെന്നിരിക്കെ ചില ഓഫീസുകള്‍ മാത്രമാണ് ഇങ്ങോട്ടേക്ക് മാറ്റുന്നത്.
വിശാലമായ സൗകര്യമുണ്ടെങ്കിലും അശാസ്ത്രീയമായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതോടെയാണ് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ട് ഉപയോഗശൂന്യമായത്.
ഇതിന് പരിഹാരമായി കഴിഞ്ഞ 20 വര്‍ഷമായി ഉപേക്ഷിക്കപ്പെട്ട പഴയ പോലീസ് ക്വാര്‍ട്ടേഴ്‌സ് പുതുക്കിപ്പണിയുകയോ പൊളിച്ചുനീക്കി ബഹുനില കെട്ടിടം പണിയുകയോ ചെയ്യണമെന്നാണ് നിര്‍ദ്ദേശം.
ചോര്‍ച്ച കാരണമാണ് ഈ ക്വാര്‍ട്ടേഴ്‌സ് ഉപേക്ഷിക്കപ്പെട്ടത്. താഴത്തെ നിലയുള്‍പ്പെടെ നാല് നിലകളിലായാണ് ഈ ക്വാര്‍ട്ടേഴേസ് നിര്‍മ്മിച്ചിട്ടുള്ളത്.
ഇവിടെ പുതിയ കെട്ടിടം നിര്‍മ്മിച്ചാല്‍ റൂറല്‍ പോലീസ് ആസ്ഥാനം പൂര്‍ണമായും ഇങ്ങോട്ട് മാറ്റാമെന്നിരിക്കെ അതിന് ബന്ധപ്പെട്ട ഏതോ ഒരു വിഭാഗം ഉടക്ക് വെക്കുന്നതായാണ് സംശയിക്കുന്നത്.