പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വെച്ച് നിയുക്ത ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് സ്വീകരണം.
തളിപ്പറമ്പ്: ശബരിമലയില്‍ 2021-22 വര്‍ഷത്തെ ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരായി തിരഞ്ഞെടുക്കപ്പെട്ട കണ്ടിയൂര്‍ നീലമന ഇല്ലത്ത് ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരിക്കും, അതിയടം കുറുവക്കാട്ടില്ലത്ത് ബ്രഹ്മശ്രീ. ശംഭു നമ്പൂതിരിക്കും പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കും.
26.10.21 ചൊവ്വാഴ്ച വൈകുന്നേരം 3.30ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഏരിയ കമ്മിറ്റി മെമ്പര്‍ പി.വി.സതീഷ് കുമാര്‍ ട്രസ്റ്റിബോര്‍ഡ് , എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി ഞാര്‍ക്കാട്ടില്ലത്ത് ശ്രീ. വിനായകന്‍ നമ്പൂതിരി പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിക്കും.
വനിതകളുടെ താലപ്പൊലിയും, കടന്നപ്പള്ളി സുധാകര മാരാറുടെ നേതൃത്വത്തില്‍ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയുമായാണ് സ്വീകരണം നല്‍കുക.
ഭക്ത വിശ്വാസികള്‍ക്ക് ആദരിക്കാനും, അനുഗ്രഹം ഏറ്റുവാങ്ങാനും കോവിഡ് 19 ഭക്ത വിശ്വാസികള്‍ക്ക് ആദരിക്കാനും, അനുഗ്രഹം ഏറ്റുവാങ്ങാനും കോവിഡ് 19 മാനദണ്ഡങ്ങളനുസരിച്ച് സൗകര്യമൊരുക്കുമെന്ന് ക്ഷേത്രകമ്മറ്റി ചെയര്‍മാന്‍ കെ.സി.മണിണ്ഠന്‍ നായര്‍ അറിയിച്ചു.
