ഓര്‍ക്കണം-സനല്‍കുമാറിന് ഇനി നമ്മള്‍ മാത്രമേയുള്ളൂ-

പിലാത്തറ: സനല്‍കുമാറിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ നാട് ഒരുമിക്കുന്നു.

പിലാത്തറ വിദ്യാനഗറിലെ സജികുമാറിന്റെയും ഡയാനയുടെ മകനും കടന്നപ്പള്ളി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ സനല്‍കുമാര്‍ ഈ കഴിഞ്ഞ ജനുവരി 7 ന് കടന്നപ്പള്ളിയില്‍ വച്ച് നടന്ന

വാഹനപകടത്തെ തുടര്‍ന്ന് തെറിച്ച് വീണ് തലയ്ക്ക് മാരകമായ പരുക്കുകളോടെ മംഗലാപുരത്ത് വിദഗ്ദ്ധ ചികിത്സക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സനലിനെ അടിയന്തര ശസ്ത്രക്രിയക്കായി യൂണിറ്റി മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയിരിക്കയാണ്.

ശസ്ത്രക്രിയക്ക് ശേഷം ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്ന സനലിന് ചുരുങ്ങിയത് 25 ലക്ഷം രൂപയെങ്കിലും ചികിത്സക്ക് വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

മാസങ്ങളോളം തുടര്‍ചികിത്സ നല്‍കിയാല്‍ മാത്രമെ പൂര്‍ണ്ണ ആരോഗ്യസ്ഥിതിയില്‍ കൊണ്ടുവരുവാന്‍പറ്റൂ എന്നാണ് വിദഗ്ദരായ ഡോക്ടര്‍മാരുടെ നിഗമനം.

മകന്റെ തിരിച്ചുവരവിനായി സാധരണക്കാരായ ഈ കുടുംബം ചികിത്സക്ക് വലിയൊരു തുകതന്നെ ഇതുവരെ ചെലവഴിച്ചു കഴിഞ്ഞു.

നിലവിലുള്ള ആശുപത്രി ബില്ലടക്കുവാനും തുടര്‍ ചികിത്സയ്ക്കുമായി ഉദാരമതികളുടെ സഹായമില്ലാതെ പറ്റില്ലെന്ന് വന്നതോടെയാണ് സനലിന്റെ നിര്‍ധനരായ കുടുംബത്തിന് ഈ വലിയ സാമ്പത്തിക ബാധ്യത താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാട്ടുകാരുടെയും,

സ്‌കൂള്‍ അധികൃതരുടെയും, സമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും യോഗം ചേരുകയും ‘സനല്‍കുമാര്‍ ചികിത്സാസമിതി’ എന്ന പേരില്‍ കേരള ഗ്രാമീണ്‍ ബേങ്ക് ചെറുതാഴം ബ്രാഞ്ചില്‍ ഒരു സേവിങ്ങ്‌സ് ബേങ്ക് അക്കൗന്റ് ആരംഭിക്കുകയും ചെയ്തത്.

സനല്‍കുമാറിന് വിദഗ്ദ ചികിത്സ നല്‍കി നല്ല ആരോഗ്യമുള്ള ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് വേദനിക്കുന്ന ഒരു കുടുംബത്തിന് സ്വാന്ത്വനത്തിന്റെ തണലേകാന്‍ അകമഴിഞ്ഞ

സാമ്പത്തിക സഹായം നല്‍കണമെന്ന് കമ്മറ്റി ഭാരവാഹികളായ എം.ശ്രീധരന്‍, ഫാ.ബെന്നി മണപ്പാട്ട്, അഡ്വ.കെ.ബ്രിജേഷ്‌കുമാര്‍, കെ.ഡി.ബെന്നി, ജാസ്മിന്‍ രാജീവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍്ത്ഥിച്ചു.

SANAL KUMAR CHIKILSA SAMITHI KERALA GRAMIN BANK

CHERUTHAZHAM BRANCH A/c no: 40423101069435

IFSC: KLGB0040423 MICR Code: 670480156