പി.എ ബക്കറിന്റെ സംഘഗാനം-@45.
1976 ല്‍ ആദ്യം സംവിധാനം ചെയ്ത കബനിനദി ചുവന്നപ്പോള്‍ മുതല്‍ 1989 ലെ പുറത്തിറങ്ങാത്ത സഖാവ് കൃഷ്ണപിള്ള വിപ്ലവത്തിന്റെ ശുക്രനക്ഷത്രം വരെ 12 സിനിമകളും നൂറുശതമാനം ജനപക്ഷസിനിമകളാണെന്ന് നെഞ്ചില്‍ കൈവെച്ച് പറയാന്‍ അര്‍ഹതയുള്ള സംവിധായകനാണ് പി.എ.ബക്കര്‍.

1976 ല്‍ മണിമുഴക്കം, 78 ല്‍ ചുവന്ന വിത്തുകള്‍, 79 ല്‍ സംഘഗാനം, മണ്ണിന്റെ മാറില്‍, 1980 ല്‍ ഉണര്‍ത്തുപാട്ട്, 82 ല്‍ ചാപ്പ, 83 ല്‍ ചാരം, 85 ല്‍ പ്രേമലേഖനം, 86 ല്‍ ശ്രീനാരായണഗുരു, 88 ല്‍ ഇന്നലെയുടെ ബാക്കി എന്നിവയാണ് ബക്കറിന്റെ സിനിമകള്‍.
തന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ ഒരുമറയുമില്ലാതെ സിനിമയിലൂടെ അവതരിപ്പിച്ച സംവിധായകന്‍.
1979 ഏപ്രില്‍ 6 നാണ് 45 വര്‍ഷം മുമ്പ് ബക്കറിന്റെ സംഘഗാനം എന്ന സിനിമ റിലീസായത്. നവധാര മൂവീ മേക്കേഴ്‌സിന്റെ ബാനറില്‍ സലാം കാരശേരിയാണ് നിര്‍മ്മാതാവ്.
എം.സുകുമാരനാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.
വിപിന്‍ദാസ് ക്യാമറയും രവി ചിത്രസംയോജനവും നിര്‍വ്വഹിച്ചു.
കൈരളി ഫിലിം സൊസൈറ്റിയാണ് വിതരണം.
ശ്രീനിവാസന്‍, രാമുകാര്യാട്ട്, പി.ആര്‍.നമ്പ്യാര്‍, മധു മാസ്റ്റര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഗാനങ്ങളില്ലാത്ത സിനമയുടെ പശ്ചാത്തല സംഗീതം ജി.ദേവരാജന്‍.
