വയോജന സംരക്ഷണത്തെക്കുറിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കണം-മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍.
തളിപ്പറമ്പ്:വയോജനങ്ങളുടെ സംരക്ഷണത്തെപ്പറ്റി യുവാക്കളെ ബോധവല്‍ക്കരിക്കണമെന്ന് മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍.
തൃച്ചംബരത്ത് ആരംഭിച്ച ശാന്തിഭവന് വൃദ്ധസദനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭാ ചെയര്പേഴ്സന് മുര്‍ഷിദ കൊങ്ങായി അധ്യക്ഷത
വഹിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.നഫീസബീവി, വാര്‍ഡ് കൗണ്‍സിലര്‍ സി.പി. മനോജ്, ടി.ബാലകൃഷ്ണന്, ഇ. ലിജേഷ്,
അഡ്വ. സക്കറിയ കായക്കൂല്‍, പി.വി.സുരേഷ്, പി.മുഹമ്മദ് ഇഖ്ബാല്‍, കെ.എസ്.റിയാസ് എന്നിവര്‍ പ്രസംഗിച്ചു.
വി.വി.ഹരീന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും പി.ആര്. നാരായണന് നന്ദിയും പറഞ്ഞു.