സതീശന്‍ പാച്ചേനിയുടെ വീടിന് കട്ടിളവെപ്പ് കര്‍മ്മം നടന്നു.

പരിയാരം: പരേതനായ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിക്ക് ഡി.സി.സി. നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കട്ടിളവെപ്പ് കര്‍മ്മം ഇന്ന് രാവിലെ നടന്നു.

അമ്മാനപ്പാറയിലാണ് പാച്ചേനിയുടെ സ്വന്തം സ്ഥലത്ത് 80 ലക്ഷം രൂപ ചെലവില്‍ വീട് വെച്ച് നല്‍കുന്നത്.ഡി.സി.സി.പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ ടി.ഒ.മോഹനന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.ടി. മാത്യു,

രജിത്ത് നാറാത്ത്, രാജീവന്‍ എളയാവൂര്‍, ചന്ദ്രന്‍ തില്ലങ്കേരി, കെ.പ്രമോദ്, ഡി.സി.സി ജന.സെക്രട്ടറി ഇ.ടി.രാജീവന്‍, എം.പി.ഉണ്ണിക്യഷ്ണന്‍, തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് ടി.സരസ്വതി, ഡി.സി.സി.ജന.സെക്രട്ടെറി നൗഷാദ് ബ്ലാത്തൂര്‍, പാച്ചേനിയുടെ ഭാര്യ, മക്കള്‍ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന വീട് അടുത്ത ഓണക്കാലത്തിന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.