ഡി.സി.സി ജന.സെക്രട്ടെറിമാര്‍ നാളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ഉപവസിക്കും.
തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയുടെ
ശോചനീയാവസ്ഥക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ആശുപത്രിക്ക് മുന്നില്‍ സത്യാഗ്രഹ സമരം നടത്തും.
ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരി, ഡി.സി.സി ജന.സെക്രട്ടെറിയും യു.ഡബ്ല്യു.ഇ.സി കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ നൗഷാദ് ബ്ലാത്തൂരുമാണ് രാവിലെ 10 മുതല്‍ സത്യാഗ്രഹ സമപം നടത്തുന്നത്.
അഡ്വ.സജീവ് ജോസഫ് എം.എല്‍.എ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യും.