കിണറ്റില്‍ വീണ പശുക്കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി-

തളിപ്പറമ്പ്: കിണറ്റില്‍ വീണ പശുക്കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

ബക്കളം കടമ്പേരിയിലെ പി.കെ.ലക്ഷ്മണന്റെ ആള്‍മറയില്ലാത്ത കിണറ്റിലാണ് പശുക്കുട്ടി അകപ്പെട്ടത്.

ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.

വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ

ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ നവീന്‍കുമാറാണ് കിണറ്റിലിറങ്ങി പശുവിനെ കരയിലേക്ക് കയറ്റിയത്.

25 അടി ആളമുള്ള കിണറ്റില്‍ ആറടിയോളം വെള്ളമുണ്ടായിരുന്നു.