പാമ്പുകളെ സംരക്ഷിക്കാന്‍ പരിശീലനം-മാര്‍ച്ച് 3 ന് –

കണ്ണൂര്‍: പാമ്പ് സംരക്ഷണത്തിനായി ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ച്ച് 3 ന് പരിശീലനം.

ജനവാസ മേഖലകളില്‍ കാണപ്പെടുന്ന പാമ്പുകളെ സുരക്ഷിത സ്ഥലത്തേക്ക് വിടുന്നതിനുള്ള മാര്‍ഗരേഖകള്‍ പ്രകാരമുള്ള പരിശീലനമാണ് നല്‍കുന്നത്.

വന്യജീവി സംരക്ഷണ നിയമ പ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണെന്നിരിക്കെ പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ പാമ്പിനെ പിടിക്കുന്നത് കര്‍ശനമായി വിലക്കിയിരിക്കുന്നതാണ്.

താല്‍പര്യമുള്ളവര്‍ക്ക് കണ്ണൂര്‍ സോഷ്യല്‍ ഫോറസ്റ്ററി വിഭാഗം അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രീ.പ്രദീപിന് ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍- 9447979151. പാമ്പുകളെക്കുറിച്ച് പറ്റി കുറച്ച് അറിയുന്നവരും, ധൈര്യമുള്ളവരും…. ഈ പ്രവര്‍ത്തി ഒരു സേവന

മനോഭാവത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരും കണ്ണൂര്‍ സോഷ്യല്‍ ഫോറസ്റ്ററിയുമായി ബന്ധപെടണമെന്ന് പ്രമുഖ പരി്‌സഥിതി-പാമ്പ് സംരക്ഷണപ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍ അറിയിച്ചു.