എസ്.ബി.ഐയുടേത് കാര്‍ഷിക വായ്പയോ കഴുത്തറുപ്പ് വായ്പയോ?
തളിപ്പറമ്പ്: കാര്‍ഷിക വായ്പ പുതുക്കുന്നതിന് 22,000 രൂപ പ്രോസസിംഗ് ഫീസ് വാങ്ങി എസ്.ബി.ഐയുടെ കഴുത്തറുപ്പ്.
തളിപ്പറമ്പ് എസ്.ബി.ഐയില്‍ നിന്നും 3 ലക്ഷം രൂപയുടെ കാര്‍ഷിക വായ്പയെടുത്ത കേരളാ കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ ജെയിംസ് മരുതാനിക്കാടാണ് എസ്.ബി.ഐയുടെ കൊള്ളക്കിരയായത്.
നേരത്തെ എടുത്ത 3 ലക്ഷം രൂപയുടെ കാര്‍ഷികലോണ്‍ പലിശയും മുഴുവന്‍ തുകയും അടച്ച് പുതുക്കിയശേഷം വീണ്ടും എടുത്തപ്പോഴാണ് 22,000 രൂപ പ്രോസസിംഗ് ഫീസ് എന്ന ഇനത്തില്‍ കുറവുവരുത്തിയത്.
നേരത്തെ എടുത്ത വായ്പക്ക് അത്തരത്തില്‍ പ്രോസസിംഗ് ഫീസ് വാങ്ങിയിട്ടില്ലെന്ന് ജയിംസ് പറയുന്നു.
കാര്‍ഷിക വായ്പക്ക് ഇത്തരത്തില്‍ പ്രോസസിംഗ് ഫീസ് ഏര്‍പ്പെടുത്തുന്നത് കര്‍ഷകരോട് കാണിക്കുന്ന കൊടിയ അനീതിയാണെന്നും ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.